Society Today
Breaking News

കൊച്ചി: ശ്രദ്ധാപൂര്‍വമായ ഭക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഉപഭോക്താക്കളെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ, കാലിഫോര്‍ണിയയിലെ ബദാം ബോര്‍ഡ്. 'ശ്രദ്ധയോടെ ഭക്ഷണം കഴിക്കുന്നതിന് മുന്‍ഗണന നല്‍കുക: സമഗ്രമായ കുടുംബാരോഗ്യത്തിനുള്ള പുതിയ മന്ത്രം'  എന്ന പേരില്‍ നടത്തിയ ചര്‍ച്ചയില്‍ ടെലിവിഷന്‍, ചലച്ചിത്ര നടി ഗായത്രി അരുണ്‍, ന്യൂട്രീഷനിസ്റ്റ് ആന്റ് വെല്‍നസ് കണ്‍സള്‍ട്ടന്റ് ഷീല കൃഷ്ണസ്വാമി എന്നിവര്‍ പങ്കെടുത്തു. ആര്‍ ജെ ശ്രുതി മോഡറേറ്റര്‍ ആയിരുന്നു.ജോലിയുടെ സമ്മര്‍ദ്ധം, ഉപഭോഗ രീതികള്‍, ശീലങ്ങള്‍ തുടങ്ങിയ ജീവിതശൈലി മൂലം ആളുകള്‍ അമിതമായി ഭക്ഷണം കഴിക്കുന്നതും  മധുരപലഹാരങ്ങള്‍, പഞ്ചസാര അധിഷ്ഠിത ഭക്ഷണങ്ങള്‍ എന്നിവ പോലുള്ള കലോറി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും നിയന്ത്രിക്കുന്നതിന് ബദാം പോലുള്ള ഭക്ഷണങ്ങള്‍ സഹായിക്കും. ആയിരക്കണക്കിന് വര്‍ഷങ്ങളായി ഇന്ത്യന്‍ പാരമ്പര്യങ്ങളുടെയും ഭക്ഷണ ശീലങ്ങളുടെയും ഭാഗമായ ബദാം വിറ്റാമിന്‍ ഇ, മഗ്‌നീഷ്യം, പ്രോട്ടീന്‍, റൈബോഫ്‌ലേവിന്‍, സിങ്ക് തുടങ്ങിയ 15 പോഷകങ്ങളുടെ ഉറവിടമാണ്.

പ്രോട്ടീനും, ഡയറ്ററി ഫൈബറും അടങ്ങിയ ബദാം, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്താനും ടൈപ്പ് 2 പ്രമേഹമുള്ളവരില്‍ രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്താനും സഹായിക്കാനും എങ്ങനെ കഴിയുമെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. തിരക്കേറിയ ഷെഡ്യൂളുകള്‍ക്ക് പേരുകേട്ട ഷോബിസില്‍ ആരോഗ്യകരമായ ജീവിതശൈലി നയിക്കുക എന്നത്  വെല്ലുവിളിയാണെന്ന് നടി ഗായന്ത്രി അരുണ്‍ പറഞ്ഞു. ശ്രദ്ധാപൂര്‍വം ലഘുഭക്ഷണം കഴിക്കുകയും പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ എന്റെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്നു. എന്റെ ഓപ്ഷനുകളിലൊന്ന് ബദാം ആണ്. ബദാം ആരോഗ്യകരമായ ലഘുഭക്ഷണ ഓപ്ഷനാണെന്നും ഗായന്ത്രി അരുണ്‍ ചൂണ്ടിക്കാട്ടി.ഒരാള്‍ എന്താണ് കഴിക്കുന്നത് എന്നതിനെക്കുറിച്ചുള്ള അവബോധമുള്‍ക്കൊണ്ട് മനസ്സോടെ ഭക്ഷണം കഴിക്കുന്നത് ശീലമാക്കേണ്ടത് പ്രധാനമാണെന്ന് ' ന്യൂട്രീഷന്‍ ആന്റ് വെല്‍നസ് കണ്‍സള്‍ട്ടന്റ് ഷീല കൃഷ്ണസ്വാമി പറഞ്ഞു.ഉത്കണ്ഠയും വിഷാദവും, ഭക്ഷണ ക്രമക്കേടുകള്‍, ഭക്ഷണത്തോടുള്ള ആസക്തി, ശരീരഭാരം കുറയ്ക്കല്‍ എന്നിവയുള്‍പ്പെടെ, ശ്രദ്ധാപൂര്‍വമായ സ്വയം അവബോധം വര്‍ദ്ധിപ്പിക്കുന്ന ഇടപെടല്‍ വിദ്യകള്‍ ക്ഷേമം മെച്ചപ്പെടുത്തുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

ലണ്ടനിലെ കിംഗ്‌സ് കോളേജിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ബദാം ലഘുഭക്ഷണം മാനസിക പിരിമുറുക്കത്തിന് മറുപടിയായി ഹൃദയമിടിപ്പിന്റെ വ്യതിയാനം മെച്ചപ്പെടുത്തുമെന്ന് കണ്ടെത്തി. ബദാം, പലതരം പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയ പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരാള്‍ക്ക് ശ്രദ്ധാപൂര്‍വമായ ലഘുഭക്ഷണം പരിശീലിക്കാന്‍ തുടങ്ങാം. പ്രോട്ടീന്‍, വൈറ്റമിന്‍ ഇ, മഗ്‌നീഷ്യം, റൈബോഫ്‌ലേവിന്‍, സിങ്ക് തുടങ്ങിയ പോഷകങ്ങളുടെ ഉറവിടമാണ് ബദാം, നല്ല കൊഴുപ്പുകളിലൂടെ ഊര്‍ജം നല്‍കുമെന്ന് അറിയപ്പെടുന്നു, ഇത് അവയെ ആരോഗ്യകരവും എന്നാല്‍ രുചികരവുമാക്കുന്നു. ശീലങ്ങള്‍ തകര്‍ക്കാന്‍ പ്രയാസമാണെങ്കിലും, ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പൂര്‍ണ ആരോഗ്യം ഉറപ്പാക്കാന്‍ കുടുംബങ്ങള്‍ക്കുള്ള ഏറ്റവും നല്ല മാര്‍ഗങ്ങളിലൊന്നാണ് ഭക്ഷണ ശീലങ്ങള്‍ പരിഷ്‌ക്കരിക്കുന്നതും ശരിയായ ജീവിതശൈലി ക്രമീകരിക്കുന്നതും. ഭാരം കുറഞ്ഞതും ഊര്‍ജസ്വലതയും അനുഭവപ്പെടുന്നതിനു പുറമേ, കാലക്രമേണ നിലനിര്‍ത്തുന്ന ആരോഗ്യകരമായ ജീവിതശൈലി, ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന വിട്ടുമാറാത്ത ജീവിതശൈലി രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതിനും സഹായിക്കും. ദിവസേന ഒരു പിടി ബദാം പോലുള്ള പോഷകസമൃദ്ധമായ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നത് പോലുള്ള ചെറിയ ഭക്ഷണ, ജീവിതശൈലി മാറ്റങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ആരോഗ്യകരമായ മാറ്റമുണ്ടാക്കുമെന്നും ഷീല കൃഷ്ണസ്വാമി പറഞ്ഞു.

Top